'ഇതിനോടകം ആവശ്യത്തിന് അനുഭവിച്ചു', ആര്യൻ ഇന്നും ജയിലിൽ തന്നെ; ജാമ്യഹർജിയിൽ വാദംകേൾക്കുന്നത് നാളത്തേക്ക് മാറ്റി 

ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി ഇന്ന് ഒന്നര മണിക്കൂറോളം കോടതിയിൽ വാദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: അഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയ്ക്കിടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി ഇന്ന് ഒന്നര മണിക്കൂറോളം കോടതിയിൽ വാദിച്ചിരുന്നു. ആര്യന്റെ പക്കൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഇതിനോടകം ആവശ്യത്തിന് അനുഭവിച്ചെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആണ് ജാമ്യഹർജിയെ എതിർത്ത് മുംബൈ പ്രത്യേക കോടതിയിൽ ഹാജരാവുക.ജാമ്യം അനുവദിക്കുന്നതിനെതിരേ എൻസിബിയും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇത് ലഹരിമരുന്നുമായി ബന്ധപ്പെട്ട അതീവഗുരുതര കേസാണെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചത്. പിന്നിലുള്ള വലിയ സംഘത്തെ പിടികൂടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

"സുഹൃത്ത് അർബാസ് മർച്ചന്റിന് മയക്കുമരുന്ന് ഇടപാട് ഉണ്ടെന്ന് ആര്യന് അറിയാമായിരുന്നു. പ്രതികളെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും. ലഹരിമരുന്ന് കച്ചവടത്തെക്കുറിച്ച് ആര്യൻ വിദേശപൗരനുമായി ചാറ്റ് ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്", സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com