യുകെ പൗരൻമാർക്ക് 10 ദിവസം ക്വാറന്റൈൻ വേണ്ട; നിബന്ധന പിൻവലിച്ച് ഇന്ത്യ 

ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ യുകെ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: യുകെ പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന നിർദേശം പിൻവലിച്ച് ഇന്ത്യ. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ യുകെ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. 

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ 72മണിക്കൂർ മുമ്പെടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയും വേണമെന്ന നിബന്ധനയാണ് കേന്ദ്രസർക്കാർ തിരുത്തിയത്. 

നേരത്തെ രാജ്യാന്തര യാത്രാ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച ശേഷവും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു ക്വാറന്റൈനും നെഗറ്റീവ് കോവിഡ് പരിശോധനയും യുകെ നിർബന്ധമാക്കിയിരുന്നു. ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com