'മഹാലക്ഷ്മി'യ്ക്ക് 16 കിലോയുടെ സ്വര്‍ണസാരി 

നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ച്
സ്വര്‍ണസാരി ഉടുപ്പിച്ച മഹാലക്ഷ്മിയുടെ പ്രതിമ
സ്വര്‍ണസാരി ഉടുപ്പിച്ച മഹാലക്ഷ്മിയുടെ പ്രതിമ

പൂനെ: നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ച്. പൂനെയിലെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ഭക്തന്‍ അര്‍പ്പിച്ച സ്വര്‍ണസാരി ചാര്‍ത്തിയത്.

നവരാത്രി ആഘോഷത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യമെങ്ങും വിജയദശമി ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമായിട്ടാണ് ആളുകള്‍ വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ നാശത്തിന്റെ പ്രതീകമായി ലങ്കാധിപനായ രാവണന്റെയും, കുംഭകര്‍ണന്റെയും, മേഘനാഥന്റെയും കോലങ്ങള്‍ ഭക്തര്‍ കത്തിക്കും.

ഈ ആഘോഷവേളയിലാണ് പൂനെയിലെ സരസ്ബാഗിലെ മഹാദേവി ക്ഷേത്രവും ഭക്തന്റെ സമര്‍പ്പണവും വാര്‍ത്തകളില്‍ നിറയുന്നത്. 16 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ഭക്തന്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സാരി തയ്യാറാക്കിയത്. 2011ലാണ് സ്വര്‍ണപണിക്കാരനായ ആള്‍ ദേവിക്ക് സ്വര്‍ണസാരി സമ്മാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com