ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്തു, അറസ്റ്റ് 

അധ്യാപകന്‍ അവധിയായ സമയത്ത് കുട്ടി ടെക്സ്റ്റ് ബുക്കില്‍ കണ്ട ഹെല്‍പ് ലൈന്‍ നമ്പരിലേക്കു വിളിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയിലായത്. 

ഈ മാസം അഞ്ചിനാണ് സംഭവം. ക്ലാസ് സമയം കഴിഞ്ഞ് സ്‌കൂളില്‍ നില്‍ക്കാന്‍ അധ്യാപന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. മറ്റു കുട്ടികള്‍ പോയ ശേഷം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ആരോടും പറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്‍പതു ദിവസം കുട്ടി വിവരം മറച്ചുവച്ചു.

വ്യാഴാഴ്ച രാവിലെ അധ്യാപകന്‍ അവധിയായ സമയത്ത് കുട്ടി ടെക്സ്റ്റ് ബുക്കില്‍ കണ്ട ഹെല്‍പ് ലൈന്‍ നമ്പരിലേക്കു വിളിക്കുകയായിരുന്നു. ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ചു കുട്ടി വിവരം പറഞ്ഞതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടു. ഇവര്‍ കുട്ടിയില്‍നിന്നു വിവരം ശേഖരിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിവരം ധരിപ്പിച്ചു. പൊലീസ് ഉടന്‍ വീട്ടിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിക്ക് ഇയാള്‍ കുറെക്കാലമായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനു ശേഷം ഫോണില്‍നിന്ന് ഇയാള്‍ സന്ദേശങ്ങളെല്ലാം മായ്ചുകളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com