കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ; നിയമസഭ തെരഞ്ഞെടുപ്പുകളും സംഘടനാ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും

അനാരോഗ്യം അലട്ടുന്ന സോണിയയുടെ പിൻഗാമിയെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം ജി 23 നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്
രാഹുലും സോണിയയും- പിടിഐ
രാഹുലും സോണിയയും- പിടിഐ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്ത് രാവിലെ 10 നാണ് യോഗം ആരംഭിക്കുക. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചേക്കും. 

ബൂത്ത് തലം മുതൽ അംഗത്വ വിതരണം നടപ്പാക്കി പൂർണതോതിലുള്ള സംഘടനാ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്ത വർഷം കണ്ടെത്തുാനാണ് ആലോചന. തെരഞ്ഞെടുപ്പ് നടപടികൾ 7 – 8 മാസം നീളും. അതുവരെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരും. 

സോണിയയുടെ പിൻ​ഗാമി ഉടൻ വേണമെന്ന് ജി 23 നേതാക്കൾ 

അനാരോഗ്യം അലട്ടുന്ന സോണിയയുടെ പിൻഗാമിയെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം ജി 23 നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരാണ് ജി 23 സംഘത്തിൽനിന്നുള്ള പ്രവർത്തക സമിതിയംഗങ്ങൾ. സംഘത്തെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ കമൽനാഥ്, അംബിക സോണി എന്നിവരെ സോണിയ അടുത്തിടെ നിയോഗിച്ചിരുന്നു. 

നിലവിലെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയും പ്രവർത്തക സമിതി യോ​ഗം ചർച്ച ചെയ്യും. എഐസിസി പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകളും ആരംഭിച്ചേക്കും. ഗുജറാത്ത്, ബംഗാൾ ജനറൽ സെക്രട്ടറിമാരുടെ ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com