വീണ്ടും നടുക്കുന്ന വീഡിയോ; പാഞ്ഞു വന്ന കാര്‍ ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 12:31 PM  |  

Last Updated: 17th October 2021 12:31 PM  |   A+A-   |  

SPEEDY_CAR

അമിത വേഗതയില്‍ അപകടം ഉണ്ടാക്കിയ കാര്‍ / വീഡിയോ ദൃശ്യം

 


ഭോപ്പാല്‍: ദുര്‍ഗാ ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി മൂന്ന് പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഭോപ്പാലില്‍  ഇന്നലെ വൈകീട്ടാണ് സംഭവം. 

അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ കാര്‍ അമിത വേഗതയില്‍ റിവേഴ്‌സ് ചെയ്യുന്ന് വീഡിയോയില്‍ കാണാം. പരിഭ്രാന്തരായി ആളുകള്‍ മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ കാര്‍ ഇടിച്ച കൗമരക്കാരന്റെ പരിക്ക് ഗുരുതരമാണന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭോപ്പാല്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത നിന്ന് ദുര്‍ഗാദേവിയുടെ നിമഞ്ജന ഘോഷയാത്രയാത്ര തുടങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. ഡ്യൂട്ടിയിലുള്ള പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോകളും പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

സമാനമായ അപകടം ചത്തീസ്ഗഢിലും
 

അയല്‍ സംസ്ഥാനമായ ഛത്തീസ്ഗഢിലും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ അപകടം സംഭവിച്ചിരുന്നു.  ദുര്‍ഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാന്‍ പുറപ്പെട്ട വിശ്വാസികള്‍ക്ക് ഇടയിലേക്കാണ് ജാഷ്പൂരില്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. നാല് പേര്‍ മരിച്ചിരുന്നു.

ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി തല്ലിത്തകര്‍ത്ത് തീവെച്ചു. വാഹനം ഓടിച്ചിരുന്ന െ്രെഡവറെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.