സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ആയുധമാക്കാന്‍ പ്രിയങ്ക; യുപി തെരഞ്ഞെടുപ്പില്‍ 40ശതമാനം സീറ്റ് വനിതകള്‍ക്ക്

ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാല്‍പ്പത് ശതമാനം സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാല്‍പ്പത് ശതമാനം സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ്. യുപിയില്‍ വനിതാ ശക്തി ഉയരാനാണ് ഇത്തരമൊരു തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. 

വെറുപ്പിന്റെ രാഷ്ട്രീയം വനിതാ നേതാക്കള്‍ ഇല്ലാതാക്കും.യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. മാറ്റം ആഗ്രഹിക്കുന്ന യുപിയിലെ ഓരോ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ തീരുമാനം. 

ബലാത്സംഗത്തെയും അതിക്രമങ്ങളെയും അതിജീവിച്ച സ്ത്രീകളുടെ കരുത്താണ് തനിക്ക് ഈ തീരുമാനം എടുക്കാന്‍ പ്രചോദനമായതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

യുപിയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച പ്രിയങ്ക, മാറ്റം വേണ്ട വനിതകള്‍ക്ക് കൈകോര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അവസരം ഒരുക്കുമെന്നും പറഞ്ഞു. 

'ആരും നിങ്ങളുടെ വിധി മാറ്റാന്‍ പോകുന്നില്ല. മാറ്റത്തിന് വേണ്ടി നിങ്ങള്‍തന്നെ എഴുന്നേല്‍ക്കേണ്ടതുണ്ട്. എല്ലാവരും സ്ത്രീകള്‍ക്ക് സുരക്ഷിത അന്തരീക്ഷമൊരുക്കും എന്ന് വാഗ്ദാനം തരും. എന്നാല്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ സ്ത്രീകളെ ദ്രോഹിച്ചവരെ സംരക്ഷിക്കാനാണ് അവര്‍ ആദ്യം ശ്രമിക്കുന്നത്.'-പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com