കനത്ത മൂടല്‍മഞ്ഞ് തടസ്സമായില്ല, അതിര്‍ത്തിയില്‍ ടാങ്ക് വേധ മിസൈല്‍ കൃത്യമായി  'ലക്ഷ്യസ്ഥാനം' തകര്‍ത്തു- വീഡിയോ 

അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കവേ, അരുണാചല്‍ പ്രദേശില്‍ കരസേനയുടെ യുദ്ധ പരിശീലനം
അതിര്‍ത്തിയില്‍ സൈന്യത്തിന്റെ യുദ്ധ പരിശീലനം,എഎന്‍ഐ
അതിര്‍ത്തിയില്‍ സൈന്യത്തിന്റെ യുദ്ധ പരിശീലനം,എഎന്‍ഐ

ഇറ്റാനഗര്‍: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കവേ, അരുണാചല്‍ പ്രദേശില്‍ കരസേനയുടെ യുദ്ധ പരിശീലനം. ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപം തവാങ് സെക്ടറിലാണ് കരസേനയുടെ ടാങ്ക് വേധ സ്‌ക്വാഡ് പരിശീലനം സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബക്കറില്‍ ഇരുന്ന് കൊണ്ട് ശത്രുവിന്റെ ലക്ഷ്യസ്ഥാനം എങ്ങനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാം എന്നതായിരുന്നു പരിശീലനം. ടാങ്ക് വേധ മിസൈലാണ് പരിശീലനത്തിന് ഉപയോഗിച്ചത്. മലമുകളിലാണ് ഡ്രില്‍ നടത്തിയത്. റോഡിലൂടെയുള്ള ശത്രുവിന്റെ സൈനിക നീക്കം അകലെ നിന്ന്് നിരീക്ഷിക്കുന്നതിനുള്ള പരിശീലനമാണ് സൈനികര്‍ക്ക് നല്‍കിയത്. അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞ് നിലനിന്നതിനാല്‍ കാഴ്ച ദുഷ്‌കരമായിരുന്നു. ഈ അന്തരീക്ഷത്തിലും ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാനും ലക്ഷ്യസ്ഥാനം തകര്‍ക്കാനും പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ഉദ്ദേശിച്ചത്.

അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ യുദ്ധ പരിശീലനം

റേഡിയോ ടെലിഫോണ്‍ സംവിധാനത്തിലൂടെ ഒരു സൈനികന്‍ മിസൈല്‍ പരീക്ഷണം ഏകോപിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിര്‍ദേശം ലഭിച്ചെന്ന മട്ടില്‍ ബക്കറിലേക്ക് ഓടിയെത്തി രണ്ട് സൈനികര്‍ ടാങ്ക് വേധ മിസൈല്‍ തൊടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശത്രുവിന്റെ ഭാഗത്ത് എത്ര ആള്‍നാശം സംഭവിച്ചു എന്നത് അടക്കം ആക്രമണത്തിന് ശേഷം വിവിധ തലങ്ങളില്‍ നടക്കേണ്ട ആശയവിനിമത്തിന്റെ പരിശീലനവും ഇതോടൊപ്പം നടത്തി. ദൗത്യത്തിന് പിന്നാലെ മിസൈല്‍ സംവിധാനവുമായി മറ്റൊരു ഭാഗത്തേയ്ക്ക് ഓടി മാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ശത്രുവിന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊസിഷന്‍ മാറേണ്ടതിന്റെ പ്രാധാന്യവും പരിശീലനത്തിലൂടെ സൈനികരെ ബോധ്യപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com