ഹോംവര്‍ക്ക് ചെയ്തില്ല; ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു, ക്രൂരത

രാജസ്ഥാനില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിലാണ് പ്രകോപനം. 

ചുരു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ഉത്തരവിട്ടു. 

ഗൃഹപാഠം മുഴുവനായി ചെയ്തു കൊണ്ടുവരാതിരുന്നതാണ് ടീച്ചറുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശിക്ഷയെന്ന പേരില്‍ 13കാരനെ ക്രൂരമായി തല്ലുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com