'കപ്പല്‍ കയറി' അണലി ബ്രിട്ടനിലെത്തി; കണ്ടെത്തിയത് കണ്ടെയ്‌നറില്‍; അമ്പരപ്പ്‌

ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച  കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്
ഇന്ത്യയില്‍ നിന്ന് കണ്ടെയ്‌നറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അണലിയെ ബ്രിട്ടനില്‍ പിടികൂടിയപ്പോള്‍, IMAGE CREDIT: South Essex Wildlife Hospital
ഇന്ത്യയില്‍ നിന്ന് കണ്ടെയ്‌നറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അണലിയെ ബ്രിട്ടനില്‍ പിടികൂടിയപ്പോള്‍, IMAGE CREDIT: South Essex Wildlife Hospital

ലണ്ടന്‍: ബ്രിട്ടനില്‍ കപ്പലില്‍ നിന്ന് ഇറക്കിയ കണ്ടെയ്‌നറില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച  കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കല്‍പ്പണിക്കാരനാണ് കല്ലുകള്‍ക്കിടയില്‍ അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ഉടന്‍ തന്നെ വെറ്റിനറി ആശുപത്രിയിലെ വിദഗ്ധരെ വിളിച്ചു. സൗത്ത് എസ്സെസ് വെറ്റിനറി ആശുപത്രിയിലെ വിദഗ്ധരുടെ പരിശോധനയില്‍ ഇത് ബ്രിട്ടനിലെ പാമ്പ് അല്ല എന്ന് വ്യക്തമായി. ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണിതെന്ന് ആശുപത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അണലിയാണ് എന്ന തിരിച്ചറിഞ്ഞതോടെ ഇതിനെ വിദഗ്ധമായാണ് പിടികൂടിയത്. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന കാര്‍പെറ്റ് വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളില്‍ ഇത് കണ്ടുവരുന്നുണ്ട്. ഇത് കണ്ടെയ്‌നറിലേക്ക് ഇഴഞ്ഞുകയറിയതാകാമെന്നാണ് നിഗമനം. പാമ്പിനെ പ്രത്യേക ബോക്സിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com