ഉത്തരാഖണ്ഡിലെ മഴക്കെടുതി, മരിച്ചവരുടെ എണ്ണം 52 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ എണ്ണായിരത്തോളം പേരെയാണ് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

 
ഡെറാഡൂൺ: മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും ഉത്തരാഖണ്ഡിൽ മരണം 52 ആയി. ലാംഖാഗ ചുരത്തിൽ അപകടത്തിൽ പെട്ട 11 അംഗ ട്രക്കിംഗ് സംഘത്തെ ഉൾപ്പെടെ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.  കണ്ടെത്താനായിട്ടില്ല.  കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ എണ്ണായിരത്തോളം പേരെയാണ് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്. 

രക്ഷാപ്രവർത്തനത്തിന് കൂടുതൽ  ദുരന്ത നിവാരണ സേനാംഗങ്ങളെ  വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഗർവാൾ, ബദ്രിനാഥ് റോഡുകൾ തുറന്നതോടെ ചാർ ധാം യാത്ര പുനരാരംഭിച്ചു.  ഉത്തരാഖണ്ഡ് സർക്കാരിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചിരുന്നു. 

വടക്കൻ ബംഗാളിലും മണ്ണിടിച്ചിൽ വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കനത്ത മഴയിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. ഡാർജിലിംഗ് കാലിംപോങ്ങ്, ജൽപായ്ഗുരി, അലിപൂർധർ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com