താല്‍പര്യമറിയിച്ച് അച്ഛന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളികള്‍; വിദേശത്ത് താമസിക്കുന്ന ഭാര്യയുടെ വിവാഹപരസ്യം നല്‍കിയ ആള്‍ അറസ്റ്റില്‍

വൈവാഹികസൈറ്റിലെ മകളുടെ വ്യക്തിവിവരങ്ങള്‍ കണ്ട് താല്‍പര്യമറിയിച്ച് പലരും രാംകുമാറിന്റെ ഭാര്യപിതാവ് പദ്മനാഭനെ വിളിക്കാന്‍ തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വിദേശത്ത് താമസിക്കുന്ന ഭാര്യയുടെ വിവാഹ പരസ്യം വൈവാഹിക സൈറ്റിലൂടെ പുറത്തുവിട്ട സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ വെള്ളിയൂര്‍ സ്വദേശി എസ് ഓം കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷം മുന്‍പാണ് തന്റെ ഗ്രാമത്തില്‍ തന്നെയുള്ള 26കാരിയെ രാം കുമാര്‍ വിവാഹം കഴിച്ചത്. ഇരുവരും പിന്നീട് ജോലിക്കായി വിദേശത്തേക്ക് പോയി. എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ദമ്പതിമാര്‍ക്കിടയില്‍ ഭിന്നത വളര്‍ന്നു.

ഇതേതുടര്‍ന്ന് ഓംകുമാര്‍ ജോലി ഉപേക്ഷിച്ച്് നാട്ടിലേക്ക് മടങ്ങി. സെപ്റ്റംബര്‍ 17ന് വൈവാഹികസൈറ്റിലെ മകളുടെ വ്യക്തിവിവരങ്ങള്‍ കണ്ട് താല്‍പര്യമറിയിച്ച് പലരും രാംകുമാറിന്റെ ഭാര്യപിതാവ് പദ്മനാഭനെ വിളിക്കാന്‍ തുടങ്ങി.

പരസ്യം നല്‍കിയ വകയില്‍ ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് വൈവാഹികസൈറ്റിലെ ജീവനക്കാരനും പദ്‌നാഭനെ വിളിക്കാന്‍ തുടങ്ങി. മകളുടെ വിവാഹപരസ്യം താന്‍ അറിയാതെ പുറത്തുവന്നതില്‍ സംശയം തോന്നിയ പദ്മനാഭന്‍ അന്വേഷിച്ചപ്പോള്‍ മകളുടെ പേരില്‍ മറ്റാരോ വ്യക്തിഗതവിവരങ്ങള്‍ ഉണ്ടാക്കിയതായി അറിഞ്ഞു.

തുടര്‍ന്ന് തിരുവള്ളൂര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ രാംകുമാറാണ് ഇതിന് പിന്നിലെന്ന് കണ്ടത്തിയതോടെയാണ് അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com