വനിതകളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ടറിയാന്‍ മുഖ്യമന്ത്രി ബസില്‍, അമ്പരന്ന് യാത്രക്കാര്‍- വീഡിയോ 

യാത്രാബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട വനിതാ യാത്രക്കാര്‍ അമ്പരന്നു
ബസില്‍ വനിതാ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് ചോദിക്കുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ബസില്‍ വനിതാ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് ചോദിക്കുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: യാത്രാബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട വനിതാ യാത്രക്കാര്‍ അമ്പരന്നു. വനിതകള്‍ക്ക് വേണ്ടി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയെ കുറിച്ച് പ്രതികരണം അറിയാനായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത യാത്ര. 

ശനിയാഴ്ചയാണ് യാത്രയില്‍ പോരായ്മകള്‍ ഉണ്ടോ എന്ന് നേരിട്ട് ചോദിച്ചറിയാന്‍ സ്റ്റാലിന്‍ ബസില്‍ കയറിയത്. കണ്ണകി നഗറില്‍ നിന്നാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. ആറാമത്തെ മെഗാ വാക്‌സിനേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോകുന്നവഴിയാണ് ബസില്‍ അപ്രതീക്ഷിത യാത്ര നടത്തിയത്. വനിതകള്‍ക്ക് മാത്രമായി സര്‍വീസ് നടത്തുന്ന ബസില്‍ യാത്രക്കാരോട് സ്റ്റാലിന്‍ അഭിപ്രായം തേടി. 

അധികാരത്തില്‍ എത്തി ഉടനെ തന്നെയാണ് വനിതകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ പോരായ്മകള്‍ വല്ലതുമുണ്ടോ എന്ന് നേരിട്ട് ചോദിച്ചറിയാനാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. സ്റ്റാലിന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ബസ് നിര്‍ത്തി സ്റ്റാലിന്‍ കയറുന്നത് വീഡിയോയില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയെ കണ്ട് അമ്പരന്ന യാത്രക്കാര്‍ അഭിവാദ്യം ചെയ്യുകയും സ്റ്റാലിന്റെ കൂടെ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com