കോവാക്‌സിന് അംഗീകാരം നല്‍കല്‍, ലോകാരോഗ്യ സംഘടനയുടെ നിര്‍ണായക യോഗം ഇന്ന് 

കോവാക്സിന് അംഗീകാരം നൽകുന്നതിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നതിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിർണായക യോഗം ഇന്നു നടക്കും. 

പഠന വിവരങ്ങൾ ഇനിയും കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ യോഗത്തിൽ അം​ഗീകാരം നൽകാതിരുന്നത്. ഇത്തവണ മതിയായ രേഖകളെല്ലാം സമർപ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയിലെ ഉന്നതരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചർച്ച നടത്തിയിരുന്നു. 

അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവാക്‌സിന് അനുമതി ലഭിച്ചിട്ടില്ല. ഏപ്രിൽ 19നാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. പിന്നോക്ക രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകാൻ വൈകുന്നതാണ് ഇതിന് കാരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com