'മരിക്കുന്നതിന് മുന്‍പ് ഭഗവാന് സമര്‍പ്പിക്കണം', ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി; 17ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് 

ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിന് 17ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് സംഭാവന നല്‍കി ഭര്‍ത്താവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിന് 17ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് സംഭാവന നല്‍കി ഭര്‍ത്താവ്. 12 ജോതിര്‍ലിംഗങ്ങളില്‍ ഒന്നായ മധ്യപ്രദേശിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിലാണ് 310 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലകളും വളകളും സംഭാവനയായി നല്‍കിയത്. 

മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിയിരുന്ന രശ്മി പ്രഭയുടെ അന്ത്യാഭിലാഷമാണ് ഭര്‍ത്താവ് നിറവേറ്റിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രശ്മി പ്രഭ മരിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് ചികിത്സയിലിരിക്കേയാണ് രശ്മി പ്രഭ ആഗ്രഹം പ്രകടിപ്പിച്ചത്. മരിക്കുന്നതിന് മുന്‍പ് തന്റെ സ്വര്‍ണാഭരണങ്ങള്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിന് സംഭാവന നല്‍കണമെന്നതായിരുന്നു ആഗ്രഹം. 

ഇതനുസരിച്ച് ഭര്‍ത്താവ് സഞ്ജീവ് കുമാറാണ് സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറിയത്. 310 ഗ്രാം തൂക്കം വരുന്ന 17 ലക്ഷം മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കൈമാറിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com