കോവാക്‌സിന് അംഗീകാരമായില്ല, കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി വിഭാഗം കൂടുതല്‍ വ്യക്തത ഭാരത് ബയോടെക്കിനോട് തേടുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവാക്‌സിന് ആഗോള അനുമതി ലഭിക്കാന്‍ വൈകും. ചൊവ്വാഴ്ച ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി വിഭാഗം കൂടുതല്‍ വ്യക്തത ഭാരത് ബയോടെക്കിനോട് തേടുകയായിരുന്നു. 

നവംബര്‍ മൂന്നിനാണ് അന്തി തീരുമാനം എടുക്കുന്നതിനായി ടെക്‌നിക്കല്‍ അഡൈ്വസറി കമ്മറ്റി ഇനി യോഗം ചേരുക. ഇത്തവണ മതിയായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിരുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. എന്നാല്‍ റിസ്‌ക് ബെനഫിഫ് അസസ്‌മെന്റില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയായിരുന്നു. 

ഏപ്രില്‍ 19നാണ് അനുമതി തേടി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്‌

അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവാക്‌സിന് അനുമതി ലഭിച്ചിട്ടില്ല. ഏപ്രിൽ 19നാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. പിന്നോക്ക രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകാൻ വൈകുന്നതാണ് ഇതിന് കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com