കോവിഡ് വാക്സിൻ: ഡിസംബർ ഒന്നിന്ന് മുൻപായി എല്ലാവർക്കും ആദ്യ ഡോസ്, സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി 

വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന്  മൻസുഖ് മാണ്ഡവ്യ
ചിത്രം:പിടിഐ
ചിത്രം:പിടിഐ

ന്യൂഡൽഹി:  പ്രായപൂർത്തിയായ എല്ലാവർക്കും ഡിസംബർ ഒന്നിന്ന് മുൻപായി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

രണ്ടാം ഡോസും എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര സർക്കാർ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. 48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com