ജമ്മു കശ്മീരില്‍ സ്‌ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

നൗഷേറ-സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് മൈന്‍ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യുത്യു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. നൗഷേറ-സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് മൈന്‍ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. 

പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ മൂന്നു സൈനികരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com