'ഈ വൈറസിനുള്ള വാക്‌സിന്‍ മമത ബാനര്‍ജി'; ത്രിപുരയില്‍ ബിജെപി എംഎല്‍എ തൃണമൂലില്‍

ഡിസംബര്‍ ആദ്യത്തോടെ മമത ബാനര്‍ജി ത്രിപുര സന്ദര്‍ശിക്കുമെന്ന് അഭിഷേക് ബാനര്‍ജി
ചിത്രം: ടിഎംസി ട്വിറ്റര്‍
ചിത്രം: ടിഎംസി ട്വിറ്റര്‍


അഗര്‍ത്തല: ബിജെപിയില്‍ നിന്ന് തൃണമൂലിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്ക് തുടരുന്നു. ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ മുന്‍മന്ത്രി  രാജീബ് ബാനര്‍ജി തൃണമൂലില്‍ തിരിച്ചെത്തി. ത്രിപുര ബിജെപി എംഎല്‍എ ആശിഷ് ദാസും തൃണമൂലില്‍ ചേര്‍ന്നു. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലാണ് ഇവര്‍ പാര്‍ട്ടിയിലെത്തിയത്. 

മൂന്നുതവണ സര്‍ക്കാര്‍ അനുമതി നിഷേധിച്ച റാലിയ്ക്ക് ത്രിപുര ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ റാലി നടന്നത്. 

ഡിസംബര്‍ ആദ്യത്തോടെ മമത ബാനര്‍ജി ത്രിപുര സന്ദര്‍ശിക്കുമെന്ന് അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. 'ഞങ്ങള്‍ ഇടതിനേയും വലതിനെയും ഇല്ലാതാക്കും. ത്രിപുരയില്‍ ബംഗാള്‍ ആവര്‍ത്തിക്കും. ബിജെപി വൈറസിന് ഒരു വാക്‌സിനെയുള്ളു അത് മമത ബാനര്‍ജിയാണ്'- അഭിഷേക് പറഞ്ഞു. 

സെപ്റ്റംബര്‍ മുതല്‍ അഗര്‍ത്തലയില്‍ റാലി നടത്താനായി ടിഎംസി ശ്രമിക്കുന്നുണ്ട്. എന്നാല്‍ റാലി നടത്താന്‍ ത്രിപുര പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ടിഎംസി ഹൈക്കോടതിയെ സമീപിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് റാലി നടത്താന്‍ ഹൈക്കോടതി അനുമതി നല്‍തിയത്. 500പേരില്‍ക്കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തോടെയാണ് കോടതി അനുമതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com