വാക്‌സിന്‍ വിതരണം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും 

കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ കോവിഡ് വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളുമായി മോദി ആശയവിനിമയം നടത്തും.വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം.


കോവിഡ് വാക്‌സിനേഷന്‍

നിലവില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വിദേശപര്യടനത്തിലാണ്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ യോഗം നടത്താനാണ് തീരുമാനിച്ചത്.  ആദ്യ ഡോസ് വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടറുമാരുമായാണ് മോദി ആശയവിനിമയം നടത്തുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

ഇത്തരത്തിലുള്ള 40 ജില്ലകള്‍ ഉണ്ടെന്നാണ് കണക്ക്. ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളാണ് യോഗത്തില്‍ പങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 32 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് പ്രായപൂര്‍ത്തിയായവര്‍ ഏകദേശം 94 കോടി വരുമെന്നാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com