കോവിഡ് രോഗികൾ കൂടുന്നു, ഇന്നലെ 47,092 പേർക്ക് വൈറസ് ബാധ; മൂന്നിൽ രണ്ടും കേരളത്തിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd September 2021 09:55 AM |
Last Updated: 02nd September 2021 09:55 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കൂടുന്നു. ഇന്നലെ 47,092 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 32000 കേസുകൾ കേരളത്തിൽ നിന്നാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,28,57,937 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 509 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,39,529 ആയി ഉയർന്നു. നിലവിൽ 3,89,583 പേരാണ് ചികിത്സയിൽ കഴിയുന്നത്.
24 മണിക്കൂറിനിടെ 35,181 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,20,28,825 ആയി ഉയർന്നു. നിലവിൽ 66 കോടിയിൽപ്പരം ആളുകൾക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.