മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു; കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് കോടതി

ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കൃത്രിമ ബീജ സങ്കലനം പശുവിനും കാളയ്ക്കും രതിസുഖം നിഷേധിക്കലാണെന്നും ഇതു നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്നും മദ്രാസ് ഹൈക്കോടതി.

''പ്രജനനത്തിനായി സ്വാഭാവിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഉചിതം. അല്ലാത്തപക്ഷം പശുവിനെ വെറും ഉത്പാദന യന്ത്രമായി കണക്കാക്കലാവും. സ്വാഭാവിക രീതിയിലെ പ്രജനനമാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്'' -കോടതി നിരീക്ഷിച്ചു. ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കുന്നതിന് എതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എന്‍ കുരുബകരന്റെയും പി വേല്‍മുരുകന്റെയും പരാമര്‍ശം. 

''കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണ്. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുത്- കോടതി പറഞ്ഞു. ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. 

ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കരുതെന്ന്  കോടതി നിര്‍ദേശിച്ചു. നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതിനയാണ്, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ 2017ല്‍ ഭേദഗതി വരുത്തിയത്. നാടന്‍ ഇനങ്ങളെ ഉപയോഗിക്കുന്നത് ഈ ഭേദഗതിക്ക് എതിരാണെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com