കുന്നിന് മുകളിലേക്ക് കയറാനാവാതെ കുട്ടിയാന താഴേക്ക്; രക്ഷകനായി കൊമ്പന്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2021 03:32 PM  |  

Last Updated: 03rd September 2021 03:32 PM  |   A+A-   |  

animal news

കുട്ടിയാനയെ തള്ളി മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന കൊമ്പന്‍

 

നകള്‍ പൊതുവേ കൂട്ടമായാണ് സഞ്ചരിക്കാറ്. കുട്ടിയാനകള്‍ക്ക് ചുറ്റും സംരക്ഷണം നല്‍കിയാണ് കാട്ടാനക്കൂട്ടത്തിന്റെ യാത്ര. ഇപ്പോള്‍ കുന്ന് കയറുന്നതിനിടയില്‍ വീണുപോയ കുട്ടിയാനയെ കൊമ്പന്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ്‌ വീഡിയോ പങ്കുവെച്ചത്. നദിക്കരയിലെ കുന്നാണ് പശ്ചാത്തലം. കുന്ന് കയറാന്‍ ശ്രമിക്കുകയാണ് ആനക്കൂട്ടം. അതിനിടയില്‍ ഒരു കുട്ടിയാനയ്ക്ക് മുകളിലേക്ക് കയറാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ചുറ്റിലുമുള്ള ആനകള്‍ ഒന്നിന് പിറകെ ഒന്നായി മുകളിലേക്ക് കയറുന്നുണ്ട്. ഈസമയത്ത് ഒരു കൊമ്പനാന കുട്ടിയാനയെ തള്ളി മുകളിലേക്ക് കയറ്റുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.