യുപിയില്‍ പടരുന്നത് ഡെങ്കു തന്നെ; 50 കുട്ടികളടക്കം 60 മരണം; സ്ഥിരീകരിച്ച് വിദഗ്ധസംഘം

ഡെങ്കുപ്പനി മൂലം തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതാണ് അപകടാവസ്ഥയിലേക്ക് നയിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കു മസ്തിഷ്‌കജ്വരം പടരുന്നു. അറുപത് പേരാണ് ഇതിനകം മരിച്ചത്. അതില്‍ അന്‍പതുപേരും കുട്ടികളാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് വൈറസ് ബാധ പടരുന്നത്. പത്ത് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. 

രോഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രദേശത്തെ 200 ഓളം ആളുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഫിറോസാബാദ് മേഖലയെ ഡെങ്കി പകര്‍ച്ചവ്യാധി പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെങ്കുപ്പനി മൂലം തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതാണ് അപകടാവസ്ഥയിലേക്ക് നയിക്കുന്നത്. കുട്ടികളടക്കമുള്ളവരുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ടുകള്‍ പെട്ടന്ന് കുറയുകയും രക്തസ്രാവം വര്‍ധിക്കുകയും ചെയ്യുന്നു. ഇത് മരണത്തിന് കാരണമാകുന്നതായി ഫിറോസാബാദ് കളക്ടര്‍ ചന്ദ്രവിജയ്‌സിങ് പറഞ്ഞു.

രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലെ ആറംഗ വിദഗ്ധസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. ഫിറോസാബാദിന് പുറമെ മഥുര, ആഗ്ര ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com