'യുപിയില്‍ ബിജെപിയെ പുറത്താക്കും';ഭാരത് ബന്ദ് 27ന്, മുസാഫര്‍നഗറില്‍ കര്‍ഷകരുടെ കൂറ്റന്‍ മഹാപഞ്ചായത്ത്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈമാസം 27ലേക്ക് മാറ്റി
കിസാന്‍ മഹാപഞ്ചായത്ത്/ട്വിറ്റര്‍
കിസാന്‍ മഹാപഞ്ചായത്ത്/ട്വിറ്റര്‍


മുസാഫര്‍നഗര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈമാസം 27ലേക്ക് മാറ്റി. 25ന് ഭാരത് ബന്ദ് നടത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ചേര്‍ന്ന മഹാപഞ്ചായത്തിലാണ് തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച് ബന്ദിന് ഇടത് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  

പതിനായിരക്കണക്കിന് കര്‍ഷകരാണ് മുസാഫര്‍നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് 8,000 പൊലീസുകാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചത്. 

വരുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് മഹാപഞ്ചായത്തില്‍ തീരുമാനമായതായി സംയുക്ത കിസാന്‍ മോര്‍ച്ച കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവഌപറഞ്ഞു.

മുസാഫര്‍നഗറില്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ക്ക് നാട്ടുകാര്‍ മധുരം വിതരണം ചെയ്താണ് സ്വീകരിച്ചത്. മഹാപഞ്ചായത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ വീഡിയോ പങ്കുവച്ച് ബിജെപി നേതാവ് വരുണ്‍ ഗാന്ധി രംഗത്തെത്തി. കര്‍ഷകരോട് ബഹുമാനപൂര്‍വ്വം വീണ്ടും ഇടപെടാന്‍ തുടങ്ങണമെന്ന് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകരുടെ വേദന മനസ്സിലാക്കണം. അവരുടെ വീക്ഷണം കൂടി ഉള്‍ക്കൊണ്ട് ഒരു പൊതു ധാരണയില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com