ഒന്നാമത് മോദി; 70% പിന്തുണയോടെ 13 ലോകനേതാക്കളിൽ മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി

ഈ വർഷം ജൂണിൽ, മോദിയുടെ റേറ്റിംഗ് 66 ശതമാനമായി കുറഞ്ഞിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിംങ്ടൺ: പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയിൽ എറ്റവുമധികം അംഗീകാരമുള്ള നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബർ 2ന് പുറത്തുവന്ന യുഎസ് ആസ്ഥാനമായുള്ള 'ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ മോർണിംഗ് കൺസൾട്ട് സർവേ' കണക്കുകളിലാണ് മോദിക്ക് ഉയർന്ന റേറ്റിങ് ലഭിച്ചത്.  എഴുപതു ശതമാനമാണ് മോദിയുടെ റേറ്റിംഗ്.

മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ,  ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ എന്നിവരെക്കാൾ ഏറെ മുന്നിലാണ് മോദി.

ഈ വർഷം ജൂണിൽ, മോദിയുടെ റേറ്റിംഗ് 66 ശതമാനമായി കുറഞ്ഞിരുന്നു. 2019 ഓഗസ്റ്റിൽ 82 ശതമാനം പിന്തുണയോടെയാണ് മോദിക്ക് ഏറ്റവും വലിയ റേറ്റിംങ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com