ചന്ദ്രയാന്‍- രണ്ട് 9,000ലധികം തവണ ചന്ദ്രനെ വലംവെച്ചു, നൂറ് കിലോമീറ്റര്‍ അടുത്ത് വരെ നിരീക്ഷണം, കൂടുതല്‍ പ്രപഞ്ച രഹസ്യങ്ങള്‍ തേടി ഐഎസ്ആര്‍ഒ 

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ ചന്ദ്രയാന്‍- രണ്ട് ചന്ദ്രനെ 9000ലധികം തവണ വലംവെച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ ചന്ദ്രയാന്‍- രണ്ട് ചന്ദ്രനെ 9000ലധികം തവണ വലംവെച്ചു. ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ദൃശ്യങ്ങളും ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രയാന്‍- രണ്ട് ദൗത്യം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ചന്ദ്രയാന്‍- രണ്ട് പര്യവേഷണ വാഹനത്തില്‍ എട്ട് പേലോഡുകളാണ് ഉള്ളത്. റിമോട്ട് സെന്‍സിങ് ഉള്‍പ്പെടെ ചാന്ദ്ര പര്യവേക്ഷണ രംഗത്ത് ഏറെ പ്രയോജനം ലഭിക്കുന്ന നിരവധി വിവരങ്ങള്‍ ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്ത് വരെ എത്തി നിരീക്ഷണം നടത്താന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രനെ 9000ലധികം തവണ ചന്ദ്രയാന്‍- രണ്ട് വലംവെച്ചതായി ബഹിരാകാശ വകുപ്പ് സെക്രട്ടറി പദവി കൂടി വഹിക്കുന്ന ശിവന്‍ അറിയിച്ചു. ചന്ദ്രയാന്‍- രണ്ട് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങള്‍ അക്കാദമിക പഠനത്തിന് പ്രയോജനപ്പെടും. കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ പുറത്തുവരുന്നതിന് ഇത് സഹായകമാകുമെന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com