ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ബോംബേറ്; തൃണമൂലെന്ന് ബിജെപി

പശ്ചിമ ബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരെ ബോംബേറ്
അര്‍ജുന്‍ സിങ്ങിന്റെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സേനാംഗം/എഎന്‍ഐ
അര്‍ജുന്‍ സിങ്ങിന്റെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സേനാംഗം/എഎന്‍ഐ


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരെ ബോംബേറ്. ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. അജ്ഞാതര്‍ മൂന്നുതവണ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

ബരക്‌പോറില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ സിങ്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.രാവിലെ ആറരയോടെ ആയിരുന്നു ആക്രമണം. ബോബ് എറിഞ്ഞ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ ആയിരുന്ന അദ്ദേഹം, കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

'ആക്രമണത്തില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. 'ബംഗാളില്‍ അക്രമങ്ങള്‍ അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. പാര്‍ലമെന്റ് അംഗം അര്‍ജുന്‍ സിങ്ങിന്റെ വസതിക്ക് പുറത്തെ ബോംബ് സ്‌ഫോടനം ക്രമസമാധാന നിലയെ ആശങ്കപ്പെടുത്തുന്നതാണ്. ബംഗാള്‍ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ വിഷയം നേരത്തെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്'-ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com