വീടിന് മുന്നില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, അനുനയിപ്പിച്ച് വീട്ടമ്മ; കരിയിലകള്‍ക്കിടയില്‍ മറഞ്ഞു- വീഡിയോ 

വീടിനു സമീപം കണ്ട മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ സ്‌നേഹത്തോടെ ശാസിച്ച് പുറത്തുവിടുന്ന വീട്ടമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്
വീടിന് മുന്നിലെത്തിയ മൂര്‍ഖന്‍ പാമ്പിനെ വീട്ടമ്മ പുറത്തേക്ക് കൊണ്ടുപോകുന്നു
വീടിന് മുന്നിലെത്തിയ മൂര്‍ഖന്‍ പാമ്പിനെ വീട്ടമ്മ പുറത്തേക്ക് കൊണ്ടുപോകുന്നു

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കാത്തവര്‍ ചുരുക്കമായിരിക്കും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട. പാമ്പിനെ കണ്ടാല്‍ ഒച്ചയെടുക്കുന്നവരാണ് ഭൂരിഭാഗം പേരും.  എന്നാല്‍ കോയമ്പത്തൂരിലുള്ള ഒരു വീട്ടമ്മ വീടിനു സമീപമെത്തിയ മൂര്‍ഖന്‍ പാമ്പിനെ സമീപിച്ചത് വ്യത്യസ്ത രീതിയിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

വീടിനു സമീപം കണ്ട മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ സ്‌നേഹത്തോടെ ശാസിച്ച് പുറത്തുവിടുന്ന വീട്ടമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പാമ്പിനെ എവിടെ കണ്ടാലും തല്ലിക്കൊല്ലുന്നവര്‍ക്ക് ഇതൊരു പാഠമാണെന്നാണ് വിഡിയോ പങ്കുവച്ച് ഒട്ടേറെ പേര്‍ അഭിപ്രായപ്പെടുന്നത്. ഒരു കുഞ്ഞ് മൂര്‍ഖന്‍ പാമ്പാണ് വീട്ടിലേക്ക് ഇഴഞ്ഞെത്തിയത്. ഇതു കണ്ടതോടെ ഭയപ്പെടുന്നതിനു പകരം ചെറിയ വടിയെടുത്ത് കുഞ്ഞുങ്ങളെ ഉപദേശിക്കുന്ന പോലെയാണ് ഈ വീട്ടമ്മ പാമ്പിനെ കൈകാര്യം ചെയ്തത്.

വീട്ടിലേക്ക് ഇനി വരരുതെന്നും നിന്റെ സുരക്ഷയെ ഓര്‍ത്താണ് ഇത് പറയുന്നതെന്നും വീട്ടമ്മ പാമ്പിനോട് പറയുന്നുണ്ട്. പത്തി വിരിച്ചു നില്‍ക്കുന്ന പാമ്പിന്‍ കുഞ്ഞിനോട് ആരുടെ മുന്നിലും ചെന്നു പെടരുതെന്ന് പറഞ്ഞാണ് വീട്ടമ്മ തിരിച്ചയച്ചത്. അല്‍പസമയം പത്തിവിരിച്ച് നിന്ന ശേഷം അത് കരിയിലകള്‍ക്കിടയിലേക്ക് ഇഴഞ്ഞുനീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com