'ഞാന്‍ കശ്മീരി പണ്ഡിറ്റ്; വീട്ടിലെത്തിയ പ്രതീതി'- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കശ്മീരില്‍

'ഞാന്‍ കശ്മീരി പണ്ഡിറ്റ്; വീട്ടിലെത്തിയ പ്രതീതി'- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കശ്മീരില്‍
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ശ്രീനഗര്‍: താന്‍ കശ്മീരി പണ്ഡിറ്റാണെന്നും സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. 

'എന്റെ കുടുംബത്തിന് ജമ്മു കശ്മീരുമായി ദീര്‍ഘ നാളത്തെ ബന്ധമുണ്ട്. വീട്ടില്‍ വന്ന പ്രതീതിയാണ് ഇപ്പോള്‍'- രാഹുല്‍ പറഞ്ഞു. 

'ഞാന്‍ ഒരു കാശ്മീരി പണ്ഡിറ്റാണ് എന്റെ കുടുംബവും അങ്ങനെത്തന്നെ. ഇന്ന് രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘം എന്നെ കാണാന്‍ വന്നു. കേണ്‍ഗ്രസ് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ബിജെപി ഒന്നും ചെയ്തില്ലെന്നും അവര്‍ വ്യക്തമാക്കി. എന്റെ കശ്മീര്‍ പണ്ഡിറ്റ് സഹോദരന്‍മാരെ നിങ്ങള്‍ക്കു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചെയ്തിരിക്കുമെന്ന് ഉറപ്പു തരുന്നു'- രാഹുല്‍ വ്യക്തമാക്കി. 

'എന്റെ ഹൃദയത്തില്‍ കശ്മീരിന് സവിശേഷ സ്ഥാനമുണ്ട്. പക്ഷേ എനിക്ക് ഇന്ന് വേദനയുണ്ട്. എന്റ സഹോദരന്‍മാരായ കശ്മീര്‍ ജനതയെ ബിജെപിയും ആര്‍എസ്എസും ഭിന്നിപ്പിക്കുകയാണ്.' 

കശ്മീരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com