പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം

ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബൈ: ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ  കുടിയേറ്റ വകുപ്പും വ്യക്തമാക്കി.

 ഐസിഎ വെബ്‌സൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. യുഎഇയില്‍ എത്തി നാലാം ദിനവും 6-ാം ദിനവും റാപ്പിഡ് പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റീനില്ല. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി 14 രാജ്യങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ ഒന്നിന് ദുബൈ എക്‌സ്‌പോയ്ക്ക് തുടക്കമിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി നിമിത്തം ഉദ്ഘാടനം ഒരു വര്‍ഷത്തിലേറെ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷ കാലമായി ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. കോവിഡ് പശ്ചാത്തലത്തില്‍ എക്‌സ്‌പോ തുറക്കുന്നത് വൈകുകയായിരുന്നു. ടൂറിസത്തിലൂടെയുള്ള വരുമാനമാണ് അടിസ്ഥാനം എന്ന നിലയില്‍ എക്‌സ്‌പോ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നാണ് വിശ്വാസം. അതിനാല്‍ എക്‌സ്‌പോയ്ക്ക് മുന്നോടിയായി വിമാന സര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണവും എടുത്തുകളയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com