നാളത്തെ നീറ്റ് പരീക്ഷ: ‌പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ, എല്ലാവരും ഡൗൺലോഡ് ചെയ്യണം 

അഡ്മിറ്റ് കാർഡ് നേരത്തേ എടുത്തവരും പുതിയതു ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നാളെ നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാക്കി. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നിന്ന് പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് നേരത്തേ തന്നെ എടുത്തിരുന്നവർ പുതിയതു ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശം.

ഔദ്യോഗിക വെബ്‌സൈറ്റായ http://ntaneet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. നേരത്തേ വന്ന അഡ്മിറ്റ് കാർഡിന്റെ രണ്ടാം പേജിൽ മറ്റു വിവരങ്ങൾ മറഞ്ഞുപോകാതെ പോസ്റ്റ് കാർഡ് സൈസ് (6”x4”) കളർ ഫോട്ടോ ഒട്ടിക്കാൻ പ്രയാസമുണ്ടായിരുന്നു. ഇതിനാലാണ് പുതുക്കിയ കാർഡ് ലഭ്യമാക്കിയിരിക്കുന്നത്. 

എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com