'ഏകലവ്യ' അവതരിപ്പിച്ച് സിബിഎസ്ഇ; രജിസ്‌ട്രേഷന്‍ തുടങ്ങി, ഓണ്‍ലൈനില്‍ അപേക്ഷിക്കാം 

ഓരോ വിഷയത്തിന്റെയും ആശയം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയാണ് ഏകലവ്യയില്‍ ഉദ്ദേശിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഏകലവ്യ സീരീസ് അവതരിപ്പിച്ച് സിബിഎസ്ഇ. ഐഐടി ഗാന്ധിനഗറുമായി ചേര്‍ന്നാണ് ഏകലവ്യ നടപ്പിലാക്കുന്നത്. 

ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏകലവ്യ സീരീസിന് തുടക്കമിടുന്നത്. വ്യത്യസ്ത വിഷയങ്ങളായിരിക്കും ഇതുവഴി പരിചയപ്പെടുത്തുക. വിവിധ പ്രൊജക്ടുകളിലൂടെയും പ്രായോഗിക പ്രവര്‍ത്തികള്‍ വഴിയും ഓരോ വിഷയത്തിന്റെയും ആശയം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയാണ് ഏകലവ്യയില്‍ ഉദ്ദേശിക്കുന്നത്.  

ചിന്ത ഉണര്‍ത്തുന്ന ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയും വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇത് (ഉദ്ദാ: നീരജ് ചോപ്ര എന്തുകൊണ്ട് 36ഡിഗ്രിയില്‍ ജാവലിന്‍ എറിഞ്ഞു?). ഏകലവ്യയുടെ ഭാഗമായി സ്വയം പ്രോജക്ട് വിഡിയോകള്‍ ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. 

ഇതിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. http://eklavya.iitgandhinagar.ac.in എന്ന വെബ്‌സൈറ്റലൂടെ അപേക്ഷിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com