റണ്‍വേ പുഴ പോലെ; വിമാനങ്ങള്‍ വെള്ളത്തില്‍ ( വീഡിയോ)

വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
ഡല്‍ഹി വിമാനത്താവളത്തിലെ വെള്ളക്കെട്ട് / എഎന്‍ഐ ചിത്രം
ഡല്‍ഹി വിമാനത്താവളത്തിലെ വെള്ളക്കെട്ട് / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : കനത്ത മഴയില്‍ ഡല്‍ഹിയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഡല്‍ഹി വിമാനത്താവളവും വെള്ളക്കെട്ടിലായി. റണ്‍വേയില്‍ അടക്കം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇത് വിമാന സര്‍വീസിനെയും ബാധിച്ചു. 

വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട നാല് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ ജയ്പൂര്‍, അഹമമ്മദാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. 

മോശം കാലാവസ്ഥ വിമാനസര്‍വീസിനെ ബാധിച്ചതായും, യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടു. 

യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി തീവ്ര ശ്രമം നടക്കുന്നതായും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. 

ഇന്നു പുലര്‍ച്ചെ തുടങ്ങിയ കനത്ത മഴയാണ് വന്‍ വെള്ളക്കെട്ടിന് കാരണമായത്. മണ്‍സൂണില്‍ ഡല്‍ഹിയില്‍ ഇന്നലെ വരെ ആയിരം മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. 46വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് മഴയാണിതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com