ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗവര്‍ണര്‍ ആചാര്യ ദേവവൃതിന്റെ വസതിയില്‍ എത്തിയാണ് രൂപാണി രാജിക്കത്ത് കൈമാറിയത്
വിജയ് രൂപാണി/ഫയല്‍
വിജയ് രൂപാണി/ഫയല്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവര്‍ണര്‍ ആചാര്യ ദേവവൃതിന്റെ വസതിയില്‍ എത്തിയാണ് രൂപാണി രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രിയെ മാറ്റാനുള്ള ബിജെപി തീരുമാനത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. 

2022ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബിജെപിയ്ക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. 

ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ നേൃത്വത്തില്‍ പാര്‍ട്ടി ഉന്നതതല യോഗം ചേരുന്നതിനിടെയാണ് മുഖ്യമന്ത്രി രാജിവച്ചിരിക്കുന്നത്. ആരാണ് പുതിയ മുഖ്യമന്ത്രിയെന്നതില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.  പ്രബലമായ പട്ടേല്‍ വിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. 

കോവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ളവയില്‍ ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന,കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നതായും സൂചനയുണ്ട്.രൂപാണിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതൃപ്തിയുണ്ടായിരുന്നു. നേരത്തെ തന്നെ രൂപാണിയെ മാറ്റാനായി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂപാണിക്ക് വേണ്ടി നിലപാടെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com