കാമുകിയെ കല്യാണം കഴിക്കണം; ചേച്ചിയുടെ 5വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ് 

കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പ്രണയിനിയെ കല്യാണം കഴിക്കാന്‍ അഞ്ച് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരിയുടെ കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്.    

അഭാഷു എന്ന് പേരുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് രക്ഷിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിനേഷ് യാദവിന്റെ പക്കല്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു.

യുവതിയുടെ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടത്.  യുവാവിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ട് പോകലിന് കേസെടുത്തുതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com