ഹോട്ടലിൽ നിന്ന്  ബിരിയാണിയും തന്തൂരി ചിക്കനും കഴിച്ചു; പത്ത് വയസുകാരി മരിച്ചു 

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നാല്പതോളം പേർക്ക് ശാരീരികാസ്വസ്ഥതകളുണ്ടായി
ലോഷിണി
ലോഷിണി

ചെന്നൈ: ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ലക്ഷ്മി നഗർ സ്വദേശി ആനന്ദന്റെ മകൾ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ ഹോട്ടലിൽനിന്നാണ് ആനന്ദും കുടുംബവും ബിരിയാണി കഴിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ എന്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നാല്പതോളം പേർക്ക് ശാരീരികാസ്വസ്ഥതകളുണ്ടായി. 

ആരണി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സെവൻ സ്റ്റാർ ഹോട്ടലിൽ നിന്ന് ബിരിയാണിയും തന്തൂരി ചിക്കനുമാണ് ആനന്ദും കുടുംബവും കഴിച്ചത്. വീട്ടിലെത്തിയപ്പോൾ ഛർദിയും തലകറക്കവുമുണ്ടായതിനാൽ ഉടനെ ആരണി സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. 

ആനന്ദ് (46) ഭാര്യ പ്രിയദർശിനി (40), മൂത്തമകൻ ശരൺ (14) എന്നിവരെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടലിൽ നടത്തിയ റെയിഡിൽ പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. ഹോട്ടലുടമ അംജദ് ബാഷ (32), പാചകക്കാരൻ മുനിയാണ്ടി(35) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഹോട്ടൽ മുദ്രവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com