സീറ്റ് നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസിലെത്തി; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡ് എംഎല്‍എ വീണ്ടും ബിജെപിയിലേയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2021 11:13 AM  |  

Last Updated: 12th September 2021 11:13 AM  |   A+A-   |  

flag

 
ഡെറാഡൂണ്‍:
ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയിലേക്ക്. ഉത്തരാഖണ്ഡിലെ പുരോല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് രാജ്കുമാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്. ഇന്ന് ഡല്‍ഹിയില്‍ വച്ച് രാജ്കുമാര്‍ ബിജെപി അംഗത്വം സ്വീകരിക്കും. 

നേരത്തെ ബിജെപിയില്‍ നിന്നാണ് രാജ്കുമാര്‍ കോണ്‍ഗ്രസിലേക്ക് പോയത്. 2007 മുതല്‍ 2012 വരെ ബിജെപി എംഎല്‍എയായിരുന്നു.

എന്നാല്‍ 2012ലും 2017ലും രാജ്കുമാറിന് ബിജെപി സീറ്റ് നല്‍കിയില്ല. ഇതോടെയാണ് രാജ്കുമാര്‍ കോണ്‍ഗ്രസിലേക്ക് പോയത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്കുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തുന്നത്.