മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗലുരൂവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഓസ്‌കര്‍ ഫെര്‍ണാണ്ടസ്
ഓസ്‌കര്‍ ഫെര്‍ണാണ്ടസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗലുരൂവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

യോഗ ചെയ്യുന്നതിനിടെ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജൂലൈയില്‍ ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. 

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഒാസ്‌കാര്‍ രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്നു.  ഗതാഗതം, യുവജനക്ഷേമം, കായികം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്്തു. 1980ല്‍ ഉഡുപ്പി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 84, 89,91, 96 തെരഞ്ഞടുപ്പുകളില്‍ ഇവിടെ നിന്ന് തുടര്‍ച്ചയായി വിജയിച്ചു. ദീര്‍ഘകാലം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന തവണ രാജ്യസഭാ അംഗമായി തെരഞ്ഞടുക്കപ്പട്ടിരുന്നു.

കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ പട്ടേല്‍ എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com