ടേക്ക്ഓഫിനിടെ പക്ഷി ഇടിച്ചു; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി 

റണ്‍വേയില്‍ നിന്ന് പറന്നുപൊങ്ങിയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റണ്‍വേയില്‍ നിന്ന് പറന്നുപൊങ്ങിയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനം തിരിച്ചിറക്കിയത്.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും പുറത്തിറക്കിയതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com