‘യുപിയിൽ ഇപ്പോൾ സ്ത്രീകളും പോത്തും കാളയും എല്ലാം സുരക്ഷിതർ‘- യോ​ഗി ആദിത്യനാഥ്

‘യുപിയിൽ ഇപ്പോൾ സ്ത്രീകളും പോത്തും കാളയും എല്ലാം സുരക്ഷിതർ‘- യോ​ഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

ലഖ്നൗ: ഉത്തർപ്രദേശിൽ പോത്തുകളും കാളകളും സ്ത്രീകളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. താൻ അധികാരത്തിൽ വരുന്നതിനു മുൻപ് പെൺമക്കളും സഹോദരിമാരും പോത്തുകളും കാളകളും ഉത്തർപ്രദേശിൽ സുരക്ഷിതരല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഏവരും സുരക്ഷിതരാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ലഖ്നൗവിൽ ബിജെപി ആസ്ഥാനത്തു നടന്ന പാർട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

‘എപ്പോഴെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോയെന്ന് സ്ത്രീകൾ ഞങ്ങളുടെ പ്രവർത്തകരോട് ചോദിച്ചു. നേരത്തേ, നമ്മുടെ പെൺമക്കൾക്കും സഹോദരിമാർക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറൻ യുപിയിൽ പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നു. കിഴക്കൻ യുപിയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ രണ്ടിടങ്ങളിലും ഒരുപോലെയാണ്.‘

‘ഇന്ന് പോത്തുകളെയോ കാളകളെയോ സ്ത്രീകളെയോ ആർക്കെങ്കിലും ബലമായി തട്ടിക്കൊണ്ടുപോകാൻ കഴിയുമോ. ഇത് ഒരു വ്യത്യാസമല്ലേ. ഉത്തർപ്രദേശിന്റെ അസ്തിത്വം എന്തായിരുന്നു. എവിടെ കുഴികൾ തുടങ്ങിയാലും അത് യുപി ആയിരുന്നു. ഇരുട്ട് എവിടെയായിരുന്നാലും അത് യുപി ആയിരുന്നു. തെരുവുകളിൽ രാത്രി നടക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ’– യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com