'ഡബിള്‍ എന്‍ജിന്‍, ജനത്തിന് ഇരട്ടനേട്ടം'; യോഗിയെ പ്രശംസകൊണ്ട് മൂടി നരേന്ദ്രമോദി

ഒരുകാലത്ത് രാജ്യത്ത് തീരെ വികസനം എത്താതിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്
രാജ മഹേന്ദ്ര പ്രതാപ് സിംഗ് സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്രമോദി സംസാരിക്കുന്നു
രാജ മഹേന്ദ്ര പ്രതാപ് സിംഗ് സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്രമോദി സംസാരിക്കുന്നു


ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡബിള്‍ എന്‍ജിന്‍ പോലെയാണ് യോഗി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മൂലം ജനങ്ങള്‍ക്ക് ഇരട്ടനേട്ടം ലഭിക്കുന്നതായും മോദി പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് മോദിയുടെ പരാമര്‍ശം.

ഒരുകാലത്ത് രാജ്യത്ത് തീരെ വികസനം എത്താതിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. എന്നാല്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വികസന പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും മേദി പറഞ്ഞു. രാജ മഹേന്ദ്ര പ്രതാപ് സിംഗ് സര്‍വകലാശാലയുടെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു മോദി.

ജാട്ട് വിഭാഗത്തിലെ പ്രമുഖ നേതാവിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്. യുപിയിലെ കര്‍ഷകസമരത്തിന് നേതൃത്വം നല്‍കുന്ന ജാട്ട് വിഭാഗത്തിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാലയ്ക്ക് പേരിട്ട നടപടി. പടിഞ്ഞാറന്‍ യുപിയില്‍ നിര്‍ണായക ശക്തിയാണ് ജാട്ട് വിഭാഗം. 

ഉത്തര്‍പ്രദേശ് നിക്ഷേപ സൗഹൃദസംസ്ഥാനമായി മാറിയെന്നും നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തുുന്നതെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇതിന് കാരണം. യോഗി ഭരണം ജനങ്ങള്‍ക്ക് ഇരട്ടനേട്ടമാണ് നല്‍കുതെന്ന് വിവിധ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. മുന്‍മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും മോദി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗുണ്ടകള്‍ മാത്രം സംസ്ഥാനം ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം മാറിയെന്നും സംസ്ഥാനം കണ്ട അഴിമതികള്‍ മറക്കരുതെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com