നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ; നാലുദിവസത്തിനിടെ മൂന്നാമത്തെ മരണം

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ. തമിഴ്‌നാട് വെല്ലൂര്‍ കാട്പാടിയിലെ സൗന്ദര്യയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നാലുദിവസത്തിനിടെ നീറ്റ് പരീക്ഷാ പേടിയില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നീറ്റ് പരീക്ഷ ദേശീയാടിസ്ഥാനത്തില്‍ നടത്തിയത്. കഴിഞ്ഞദിവസമാണ് തമിഴ്‌നാട്ടില്‍ തന്നെ അരിയല്ലൂര്‍ സ്വദേശിനിയായ കനിമൊഴി സമാനമായ കാരണങ്ങളാല്‍ ജീവനൊടുക്കിയത്. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെയാണ് കുട്ടി പരീക്ഷ പാസായത്. 600ല്‍ 562 മാര്‍ക്ക് നേടി മികച്ച വിജയമാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാര്‍ഥിയും നീറ്റ് പേടിയില്‍ ജീവനൊടുക്കിയത്. തമിഴ്നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസമാണു നിയമസഭയില്‍ പാസാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com