ആരോഗ്യമേഖലയുടെ സമഗ്രവികസനം; 64,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം

11 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3,382 ബ്ലോക്കുകളിലും പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്കുള്ള ആരോഗ്യ ലാബുകള്‍ നിര്‍മിക്കും
നരേന്ദ്രമോദി
നരേന്ദ്രമോദി

ന്യൂഡല്‍ഹി: 64,000 കോടി രൂപ മുതല്‍മുടക്കുള്ള ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അതീവശ്രദ്ധ ആവശ്യമുള്ള 11 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3,382 ബ്ലോക്കുകളിലും പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്കുള്ള ആരോഗ്യ ലാബുകള്‍ നിര്‍മിക്കും.

കഴിഞ്ഞ കേന്ദ്രബജറ്റില്‍ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. 

പദ്ധതിയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകള്‍ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com