രണ്ട് മണിക്കൂര്‍ നേരം ആറ് വയസുകാരിയുടെ കഴുത്തില്‍ ചുറ്റി കൂറ്റന്‍ രാജവെമ്പാല; കടിയേറ്റിട്ടും ധൈര്യം കൈവിട്ടില്ല; അത്ഭുത രക്ഷപ്പെടല്‍

വീട്ടില്‍ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞുചുറ്റിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: ആറ് വയസുകാരി രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.  മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം
രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പുര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വീട്ടില്‍ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞുചുറ്റിയത്. ഭയന്ന പെണ്‍കുട്ടി കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാര്‍ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

രണ്ട് മണിക്കൂറോളം നേരം പാമ്പ് പുര്‍വയുടെ കഴുത്തില്‍ ചുറ്റി വരിഞ്ഞ ശേഷം പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോയി. 
പാമ്പ് ശരീരത്തില്‍ നിന്ന് വിട്ടുപോവാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ശരീരം അനക്കി. അതോടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പുര്‍വയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com