ഏഴുവയസുകാരനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന പുലിയുടെ മുകളിലേക്ക് ചാടി, കാലില്‍ പിടിച്ച് കിടന്ന് അലറിവിളിച്ചു; രക്ഷകനായി അച്ഛന്‍

ഉത്തര്‍പ്രദേശിലെ കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ജനവാസകേന്ദ്രത്തില്‍ ഏഴുവയസുകാരനെ പുലി ആക്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ജനവാസകേന്ദ്രത്തില്‍ ഏഴുവയസുകാരനെ പുലി ആക്രമിച്ചു. ഗ്രാമവാസികളുടെ സഹായത്തോടെ അച്ഛന്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് മകനെ രക്ഷിച്ചു. 

ബറേലിയ്ക്ക് സമീപമുള്ള ദുധ്വ കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സ്വന്തം വീടിന് വെളിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യവേ, പുള്ളിപ്പുലി മകനെ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പുലിയുടെ മുകളിലേക്ക് കര്‍ഷകനായ രാധേ യാദവ് ചാടി. പുലിയുടെ പിന്നിലെ കാലില്‍ മുറുകെ പിടിച്ച് കൊണ്ട് അലറിവിളിച്ചു.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വടി കൊണ്ട് പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ചു. നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷയില്ലാതെ പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിക്ക് ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com