അജ്ഞാത പനി; പത്തുദിവസത്തിനിടെ ഹരിയാനയില്‍ മരിച്ചത് എട്ട് കുട്ടികള്‍

പല്‍വാലിലെ ചില്ലി ഗ്രാമത്തിലാണു പനി പടരുന്നത്
ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നു /ടെലിവിഷന്‍ ചിത്രം
ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നു /ടെലിവിഷന്‍ ചിത്രം

ചണ്ഡിഗഡ്‌: 'അജ്ഞാതമായ' പനി കാരണം കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ എട്ട് കുട്ടികള്‍ മരിച്ചു. പല്‍വാലിലെ ചില്ലി ഗ്രാമത്തിലാണു പനി പടരുന്നത്. 44 പേര്‍ പനി ലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

മരണകാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഡെങ്കിയാകാനുള്ള സാധ്യതയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കേസുകളില്‍ ഭൂരിഭാഗവും പനിയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണക്കുറവും ബാധിച്ചാണു ആശുപത്രികളിലെത്തുന്നത്. ഇതോടെ ഡെങ്കി ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്.

'പനി ബാധിച്ചു കുട്ടികള്‍ മരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. ആരോഗ്യ വകുപ്പ് സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്'- സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ വിജയ് കുമാര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com