മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ലഭിച്ചതായി യുവാവ്; വട്ടം കറങ്ങി ബാങ്ക് അധികൃതര്‍

അ​ബ​ദ്ധ​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ 5.5 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​ൻ തയ്യാറാവാതെ യു​വാ​വ്
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി


പാ​റ്റ്ന: അ​ബ​ദ്ധ​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ 5.5 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​ൻ തയ്യാറാവാതെ യു​വാ​വ്. അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് ന​രേ​ന്ദ്ര മോ​ദി വാ​ഗ്ദാ​നം ചെ​യ്ത 15 ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ ​ഗഡുവാണ് ഈ തുകയെന്നാണ് യുവാവിന്റെ അവകാശവാദം. ​ 

ബി​ഹാ​റി​ലെ ഗാ​ഗ​റി​യ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത് ദാ​സ് ആണ് ബാങ്കിന് പണം കൈമാറാൻ തയ്യാറാവാതെ നിൽക്കുന്നത്.  ഗ്രാ​മി​ൺ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടത്. തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ ബാ​ങ്ക് അ​ധി​കൃ​ത​ർ ആ ​പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ തിരികെ നൽകാൻ യുവാവ് തയ്യാറാവുന്നില്ല. 

‘ഇ​തെ​ൻറെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​ട്ടു​ത​ന്ന പ​ണ​മാ​ണ്. ഞാ​നി​ത് തി​രി​കെ ത​രി​ല്ല’ എ​ന്നാ​ണ് യു​വാ​വ് ബാ​ങ്ക് അധികൃതരോട് പറയുന്നത്. മാ​ർ​ച്ചി​ൽ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം മു​ഴു​വ​ൻ താ​ൻ ചെ​ല​വ​ഴി​ച്ച​താ​യും ഇ​നി അ​ത് തി​രി​കെ ന​ൽ​കാ​ൻ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ല എ​ന്നും യു​വാ​വ്‌ പറയുന്നു. ബാ​ങ്ക് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com