1008 പാക്കറ്റ് ബിസ്‌ക്കറ്റ്, ഗണേശ വിഗ്രഹം അലങ്കരിച്ചത് ഭക്ഷണപ്പൊതികള്‍ കൊണ്ട്; കാരണമിത് 

1008 പാക്കറ്റ് ബിസ്‌ക്കറ്റ് കൊണ്ട് ശിവലിംഗവും 850 രുദ്രാക്ഷവും അതിന് നടുക്കായി ഗണേശ വിഗ്രഹം സ്ഥാപിക്കുക
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

അഹമ്മദാബാദ്:ഭക്ഷണപ്പൊതികള്‍ കൊണ്ട് ഗണേശ വിഗ്രഹം അലങ്കരിച്ച് യുവതി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്ത് സ്വദേശിനിയായ രാധിക സോനി എന്ന സ്ത്രീയാണ് വിഗ്രഹം അലങ്കരിക്കാന്‍ ഭക്ഷണപ്പൊതികള്‍ തെരഞ്ഞെടുത്തത്. 

1008 പാക്കറ്റ് ബിസ്‌ക്കറ്റ് കൊണ്ട് ശിവലിംഗവും 850 രുദ്രാക്ഷവും അതിന് നടുക്കായി ഗണേശ വിഗ്രഹം സ്ഥാപിക്കുകയുമായിരുന്നു ഇവര്‍. ഭക്ഷണം പാഴാക്കുന്നതിനെതിരെ ബോധവത്കരണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. വിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി മിച്ചഭക്ഷണം പാവപ്പെട്ട ആളുകള്‍ക്ക് എത്തിച്ചുനല്‍കാന്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകളുടെ ഫഌക്‌സും കാണാം. 

വ്യക്തിപരമായ അനുഭവത്തെതുടര്‍ന്നാണ് രാധിക ഈ തീരുമാനത്തിലേക്കെത്തിയത്. വീട്ടില്‍ ഒരു പരിപാടി നടത്തിയതിനെ തുടര്‍ന്ന് ഒരുപാട് ഭക്ഷണം ബാക്കിയാവുകയും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കാന്‍ ഏറെ പ്രയാസപ്പെടുകയുമുണ്ടായി. ലോകത്താകമാനം ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കപ്പെടുന്നുണ്ടെന്നും രാധിക പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com