വാക്‌സിനില്‍ ചരിത്രനേട്ടം; ഒറ്റദിവസം കൊണ്ട് രണ്ട് കോടി ഡോസ് വിതരണം ചെയ്ത് രാജ്യം

ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ഒറ്റ ദിവസം കൊണ്ട് രണ്ട് കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

ഇതോടെ രാജ്യത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 78 കോടി കടന്നു. ആദ്യഡോസ് വാക്‌സിന്‍  സ്വീകരിച്ചവരുടെ എണ്ണം 59.17 കോടിയാണ്. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ 19.51 കോടിയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഇന്ന് എടുത്തവരുടെ എണ്ണം ഒരു കോടി കടന്നിരുന്നു. 

മോദിയുടെ ജന്മദിനമായ സെപറ്റംബര്‍ 17ന് രാജ്യത്തൊട്ടാകെ രണ്ടു കോടിപേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു മിനിറ്റിലും 42,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആര്‍എസ് ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്നാഴ്ച നീളുന്ന വാക്‌സിന്‍ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്‌സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധപ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.

ഡോക്ടേഴ്‌സ്‌ഡേ ദിവസം 87 ലക്ഷം പേര്‍ക്കും പിന്നീട് ഒരുകോടി പേര്‍ക്കുമാണ് ഇതിനുമുന്‍പ് ഒറ്റദിവസം കൂടുതല്‍ വാക്‌സീന്‍ നല്‍കിയത്. മോദിയുടെ ജന്മദിനത്തില്‍ വാക്‌സിനില്‍ പുതിയ നേ്ട്ടം കൈവരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com